നാലു മണിക്കത്തെ ചായേടെ കൂടെ വെറുതേ കടിക്കാന് വല്ലപ്പളും ഓരോന്ന്…
ഓണമാഘോഷിക്കാനാണ് സദാശിവനും ദാമോദരനും ഒന്നിച്ചു കുടിച്ചത്.
കുടിച്ചു കുടിച്ചു നടന്നു തളര്ന്ന് അവര് ഒരു പീടികത്തിണ്ണയിലെത്തി ഛര്ദ്ദിക്കാന് തുടങ്ങി. ഉള്ളതെല്ലാം തുരുതുരെ പുറത്തേക്ക് തള്ളപ്പെടുകയായിരുന്നു. ഒടുവില് തളര്ന്ന് അവരാ ഛര്ദ്ദിലില്ത്തന്നെ കിടന്നു. മുടിയിലും മുഖത്തും ദേഹത്തും കാലിലും നിലത്തുമെല്ലാം ഛര്ദ്ദിയുടെ അവശിഷ്ടങ്ങള്. സദാശിവന്റെ അടുത്താണ് ദാമോദരന് കിടന്നിരുന്നത്. ഒടുവില് ഒരു കാക്ക വന്ന് അവരുടെ ഛര്ദ്ദിലില് ഓണസദ്യ ഉണ്ണാന് തുടങ്ങി. കൈയനക്കാന് പറ്റുന്നില്ല. അവസാനം ദാമോദരന്റെ മുഖത്തുള്ള അവശിഷ്ടങ്ങള് കാക്ക കൊത്താന് തുടങ്ങി. സദാശിവന് ദുര്ബ്ബലമായ ശബ്ദത്തില് വിളിച്ചു പറഞ്ഞു: ‘കാക്ക കൊത്തണടാ’
ദാമോദരന്റെ മറുപടിയും ദുര്ബ്ബലമായിരുന്നു: ‘കാണണ്ണ്ടടാ’
സദാശിവന് വീണ്ടും: ‘ന്നാ കാക്കയെ ഓടിക്കെടാ’
ജീവച്ഛവം പോലെ കിടന്നുകൊണ്ട് ദാമോദരന് പറഞ്ഞു: ‘ഓടിക്ക്ണ്ണ്ടെടാ’.
***************
ടിപ്പ് ഓഫ് ദ ഡേ : ചിലരെങ്കിലും ഒരു ഫലിതം കേട്ടാല് മൂന്നു പ്രാവശ്യം ചിരിക്കും. ഒന്ന് എല്ലാവരും ചിരിക്കുമ്പോള് കൂടെ ചിരിക്കും. രണ്ടാമത് ആ ഫലിതം മന്സ്സിലാകുമ്പോള്, മൂന്നാമത് ആദ്യം എന്തിനായിരുന്നു ചിരിച്ചത് എന്നാലോചിച്ച് ചിരിക്കും.
രസഗുള
നാലു മണിക്കത്തെ ചായേടെ കൂടെ വെറുതേ കടിക്കാന് വല്ലപ്പളും ഓരോന്ന്…
ഓണമാഘോഷിക്കാനാണ് സദാശിവനും ദാമോദരനും ഒന്നിച്ചു കുടിച്ചത്.
കുടിച്ചു കുടിച്ചു നടന്നു തളര്ന്ന് അവര് ഒരു പീടികത്തിണ്ണയിലെത്തി ഛര്ദ്ദിക്കാന് തുടങ്ങി. ഉള്ളതെല്ലാം തുരുതുരെ പുറത്തേക്ക് തള്ളപ്പെടുകയായിരുന്നു.
അഭിപ്രായം by സിയ — ഫെബ്രുവരി 22, 2007 @ 5:52 am
ഹഹഹ… എന്നെ ചിരിപ്പിച്ചത് ‘ടിപ്പ് ഓഫ് ദ ഡേ’
അഭിപ്രായം by അഗ്രജന് — ഫെബ്രുവരി 22, 2007 @ 6:52 am
ടിപ്പ് ഓഫ് ദ ഡേ – ചിരിപ്പിച്ചു. പിന്നേയും ചിരിച്ചു. ഇപ്പോള് മൂന്നാമതും ചിരിച്ചു.
അഭിപ്രായം by ശാലിനി — ഫെബ്രുവരി 22, 2007 @ 7:00 am
മദ്യപാനികളെ കരിവാരിത്തേക്കാനുള്ള സിയയുടെ ഉദ്യമം നീ കാണുന്നില്ലേ?
‘കാണണ്ണ്ടടാ’
എന്നാ അവനെ എതിര്ക്കൂ…
‘എതിര്ക്കണ്ണ്ട്ടാ..’
അഭിപ്രായം by ikkaas@പിക്കാസ് — ഫെബ്രുവരി 22, 2007 @ 7:07 am
good
അഭിപ്രായം by abid — ഫെബ്രുവരി 22, 2007 @ 7:44 am
സിയാ……വേണ്ടാ…വേണ്ടാ[തിലകന് സ്റ്റൈയില്]
വെള്ളമടിക്കണവര്ക്കും അസ്സോസിയേഷന് ഇണ്ടട്ടാ…..സര്ക്കാര് ‘വാറ്റ്’ നടപ്പിലാക്കന് പോണൂ…..എന്നറിഞ്ഞ് സന്തോഷപ്രകടനം നടത്താന് പോയ നാട്ടില് നിന്ന് വരുന്നവനാ ഞാന് …അവസാനം ‘വാറ്റ്’എന്നുള്ളത് ഒരു ടാക്സ് സമ്പ്രദായം ആണെന്ന്, പറഞ്ഞ് മനസ്സിലാക്കാന് ശ്രമിച്ച റിട്ട്.പ്രൊഫസ്സറെ മതിലില് ചാരി നിര്ത്തി മുട്ടുകാലിനിടിച്ച പാരമ്പര്യം ഉള്ള ഞാങ്ങള് ഈ പോസ്റ്റിനു എതിരെ കലാപക്കൊടി ഉയര്ത്തുന്നു…ജാഗ്രതൈ….
അഭിപ്രായം by sandoz — ഫെബ്രുവരി 22, 2007 @ 8:42 am
ഞാന് മൂന്നല്ല, നാലു പ്രാവശ്യം ചിരിച്ചു
അഭിപ്രായം by സിജു — ഫെബ്രുവരി 22, 2007 @ 9:03 am
കായംകുളത്തൂന്ന് കരുനാഗപ്പള്ളിക്ക് വരാന് സിയാ… ധൈര്യമുണ്ടോ? ഞങ്ങള് ‘കുടിയന്മാരുടെ’ പട്ടണം – താങ്കളെ സ്വാഗതം ചെയ്യും. പിന്നെ നേരേ ‘വിജയാ’യിലോ ‘കംഫൊര്ട്ടിലോ’ ‘എക്സലന്സിയിലോ’ കൊണ്ടുപോയി കഴുത്തിന് കുത്തിപ്പിടിച്ച് ചവണകൊണ്ട് നാക്ക് വലിച്ചുപിടിച്ച് (നിലവിളി കേല്ക്കാതിരിക്കാനാണേ… നോവിക്കാനല്ല; കേട്ടോ!) ഒരു ഫുള് കമഴ്ത്തും. പിന്നെ നാലഞ്ച് തെറിയും, കൈമുട്ടുകൊണ്ടുള്ള ഒരു തച്ച് പൂശലും കഴിഞ്ഞ്, മാറാത്ത അഞ്ചുരൂപ നോട്ടും പോക്കറ്റില് വെച്ചുതന്ന് സാദാ ബസ്സില് കയറ്റി വടക്കോട്ടയക്കും. വെല്ലുവിളിക്കുന്നു… ധൈര്യമുണ്ടോ?
അല്ല… ഈ ബൂലോക കുടിയാളര് സംഘം ഭാരവാഹികളൊക്കെ എങ്കെ പോച്ച്? ഒരു മാനനഷ്ടക്കേസ് കൊടുക്കാന് പോലും ഇവിടെ ആളില്ലേടേ?
അഭിപ്രായം by പി. ശിവപ്രസാദ് — ഫെബ്രുവരി 22, 2007 @ 10:07 am
എല്ലാരും തെറ്റിദ്ധരിച്ചു. ഞാന് കുടിയന്മാരെ ആക്ഷേപിച്ചതല്ല. കുടിയാമ്മാരുടെ കതനകഥകള് പോസ്റ്റാക്കാനും അനുവാദമില്ലെന്നോ?
അവരുടെ ദയനീയതയും നിസ്സഹായതയും പുറം ലോകം അറിയേണ്ടെന്നോ?
കൊള്ളാവുന്നൊരു ബാറ് കായംകുളത്തില്ലാത്തേന്റെ അഹങ്കാരമാണല്ലേ ശിവേട്ടാ?
ഡ സാന്ഡോ, നെന്റെ നാട്ടുകാരനൊരാള് വെള്ളമടിച്ച് കണ്ണും തെള്ളി ഓടേക്കെടന്നപ്പം ഒരു പട്ടി (ഒരു പാവം പട്ടി തന്നെ) അയാടെ വായിലേക്ക് മൂത്രമൊഴിച്ചു കൊടുത്തു. അന്നേരം നെന്റെ നാട്ടുകാരന്റെ ഒരു തന്തോയം! തൊടങ്ങിയില്ലേ പാട്ട്..“ഹ! പെയ്യട്ടങ്ങനെ പെയ്യട്ടേ ഇടിയും വെട്ടി പെയ്യട്ടേ” നാട്ടുകാരുടെ വീരസ്യം അദികം വെളമ്പണ്ട ട്ടോ
അഭിപ്രായം by സിയ — ഫെബ്രുവരി 22, 2007 @ 10:40 am
ഗതികെട്ടവന്റെ ആസനത്തില് ഇമിന്നലേറ്റെന്ന കഥപോലെയാ… കരുനാഗപ്പള്ളീലെ ഞങ്ങടെ കുടിയന് അസ്സോസിയഷന്റെ കാര്യം. ഇപ്പോ ഒരുത്തനും നടക്കാന് വയ്യാത്ത പരുവമായി.
അതോണ്ട് ധൈര്യമായി പോന്നോളൂ… ചെലപ്പോ രണ്ട് തെറിവിളിച്ചെന്നു വരും. അത്രേള്ളൂ.. ട്ടോ? എഴുത്ത് നന്നായി. തുടരൂ സിയാ.
അഭിപ്രായം by പി. ശിവപ്രസാദ് — ഫെബ്രുവരി 22, 2007 @ 10:46 am
അടിക്കുക, വാളുവെക്കുക, അവിടെകിടക്കുക, കാക്ക കൊത്തുക, നായ നക്കുക…
(എന്തെന്ത് ഓര്മ്മകള്…)
അഭിപ്രായം by പടിപ്പുര — ഫെബ്രുവരി 22, 2007 @ 10:53 am
കലക്കി
[3 എണ്ണം]
അഭിപ്രായം by വിവി — ഫെബ്രുവരി 22, 2007 @ 11:16 am
എന്താപ്പൊ ഇവിടെ ചെയ്യണ്ടത്? ചിരിക്കണോ? എന്താ നട്ടുനടപ്പ് എന്ന് വെച്ചാല് അതാവാം. (ഞാന് ഈ നാട്ടുകാരനല്ല എന്ന് മനസ്സിലായല്ലോ):-)
അഭിപ്രായം by ദില്ബാസുരന് — ഫെബ്രുവരി 22, 2007 @ 12:14 pm
മൂന്നാമത് ആദ്യം എന്തിനായിരുന്നു ചിരിച്ചത് എന്നാലോചിച്ച് ചിരിക്കും – ശ്ശെ മൂന്നാമത്തെ ചിരി മിസ്സായി, കാരണം ആദ്യം ചിരിച്ഛില്ലായിരുര്ന്നു
അഭിപ്രായം by കുറുമാന് — ഫെബ്രുവരി 22, 2007 @ 12:24 pm
:-/
[-(
അഭിപ്രായം by Nousher — ഫെബ്രുവരി 22, 2007 @ 11:32 pm
ഒരു പരീക്ഷണം, സിയാ. ഡിലീറ്റിയേക്കൂ..!
അഭിപ്രായം by ഏവൂരാന് — ഫെബ്രുവരി 23, 2007 @ 3:16 am
സിയാ… ചുമ്മാ വെറുതെ
അഭിപ്രായം by Benny — ഫെബ്രുവരി 25, 2007 @ 3:42 pm
നല്ലതോണ്
അഭിപ്രായം by സാം മാത്യു — നവംബര് 21, 2008 @ 5:46 am
ഒരു തമാശ
അഭിപ്രായം by സാം മാത്യു — നവംബര് 21, 2008 @ 5:49 am
നല്ല കുട്ടുകാരെ കിട്ടാനില്ല
അഭിപ്രായം by സാം മാത്യു — നവംബര് 21, 2008 @ 5:52 am