എല്‍.പി സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ മനഃശാസ്ത്രം മാസിക വായിക്കാനുള്ള അവസരം എനിക്കു കിട്ടിയിരുന്നു. കൊട്ടാരക്കരയില്‍ ജോലിയുള്ള അമ്മാവന്‍ വീട്ടില്‍ വരുമ്പോള്‍ കൊണ്ടുവരുന്ന മനഃശാസ്ത്രം മാസിക തട്ടിപ്പറിച്ചെടുത്ത് ആകെക്കൂടി വായിക്കുന്നതാകട്ടെ കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ ‘ഡോ.മനഃശാസ്ത്രി’ എന്ന കാര്‍ട്ടൂണ്‍ മാത്രവും. വളര്‍ന്നു വരവേ മറ്റു ലേഖനങ്ങളും വായിക്കാന് തുടങ്ങി.
മനഃശാസ്ത്രത്തോട് ഒരു താല്‍പ്പര്യം തോന്നാന്‍ അടിസ്ഥാന കാരണം ഇതാണെന്ന് എനിക്കു തോന്നുന്നു. മലയാളമനോരമ ദിനപ്പത്രത്തിലെ മാന്ത്രികനായ മാന്‍ഡ്രേക്ക്, മനോരമ ആഴ്ചപ്പതിപ്പിലെ മനഃശാസ്ത്രഞ്ജനൊട് ചോദിക്കുക എന്ന ഡോ.പി.എം.മാത്യി വെല്ലൂരിന്റെ പംക്തി തുടങ്ങിയവയൊക്കെ കുട്ടിക്കാലത്ത് മുടങ്ങാതെ വായിച്ചിരുന്ന ശീലമാവണം പില്‍ക്കാലത്ത് കൂടുതല്‍ മനഃശാസ്ത്ര പുസ്തകങ്ങള്‍ വായിക്കാനുള്ള പ്രേരണയായത്.
ഹൈസ്കൂള്‍ കാലത്ത് ഡോ.ജോണ്‍സണ്‍ ഐരൂര്‍ എഴുതിയ ലേഖനപരമ്പരകളും പുസ്തകങ്ങളും വായിക്കാനിടയായത് ഹിപ്‌നോട്ടിസത്തില്‍ അതിയായ താത്പര്യം ജനിപ്പിച്ചു. മുനിസിപ്പല്‍ ലൈബ്രറിയില്‍ ലഭ്യമായിരുന്ന പുസ്തകങ്ങളില്‍ നിന്നാണ് ഫ്രോയ്‌ഡിനെയും യുങ്ങിനേയും ഐ.പി.പാവ്‌ലോവിനെയുമൊക്കെ ഞാനറിയുന്നത്.
ആയിടക്ക് മതപണ്ഡിതനായ എന്റെ പിതാവിന്‍ പാലക്കാട്ടു നിന്നും ഒരു കത്തു ലഭിച്ചു. ഹിപ്‌നോട്ടിസം മതപരമായി അനുവദനീയമായ കാര്യമാണോ എന്നാരാഞ്ഞു കൊണ്ടായിരുന്നു ആ എഴുത്ത്. ഈ വക കാര്യങ്ങളില്‍ എന്റെ താല്പര്യം മനസ്സിലാക്കിയ പിതാവ് മറുപടി എഴുതാന്‍ എന്നെ ചുമതലപ്പെടുത്തി. ഒരല്പം ഗൌരവത്തോടെ പുസ്തകങ്ങള്‍ റെഫര്‍ ചെയ്യുവാന്‍ ഈ സംഭവം എന്നെ സഹായിച്ചു. ഹിപ്‌നോട്ടിസത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കണമെന്ന ആഗ്രഹം അന്നു തുടങ്ങിയതാണ്.
പിന്നീടെ കോഴിക്കോട്ട് പഠിക്കുന്ന കാലത്ത് മനഃശാസ്ത്രത്തിലും ഹിപ്‌നോട്ടിസത്തിലും അതീവതത്പരനും നിപുണനമായിരുന്ന ഇസ്മായില്‍ വഫ എന്ന എന്റെ അധ്യാപകനുമാനുമായുള്ള സഹവാസം കുറേയേറെ കാര്യങ്ങള്‍ പ്രായോഗികമായി മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു. കോഴിക്കോട്ടെ പ്രശസ്തമനഃശാസ്ത്രജ്ഞന്‍ ഡോ.മുഹമ്മദ് ഹസ്സന്‍, കായംകുളത്തെ മനോരോഗവിദ്ഗ്ധന്‍ ഡോ.രാമന്‍ തുടങ്ങിയവരെ സംശയനിവൃത്തിക്കായി ഞാന്‍ സമീപിക്കാറുണ്ടായിരുന്നു.
കേവലം കൌതുകവും താല്പര്യവും കൊണ്ടുമാത്രം അറിയാന്‍ ശ്രമിച്ച ഒരു മനഃശാസ്ത്രശാഖയായിരുന്നു ഹിപ്‌നോട്ടിസം എന്നാണു പറഞ്ഞുവന്നത്. പരിശീലനത്തിനു വേണ്ടി ആദ്യകാലത്ത് ചില അടുത്തസുഹൃത്തുക്കളില്‍ പരീക്ഷിച്ചിരുന്നുവെങ്കിലും പ്രാരാബ്‌ധങ്ങള്‍ നിറഞ്ഞ ജീവിതപ്പാതയില്‍ മറ്റു പലതുമെന്ന പോലെ ഹിപ്‌നോട്ടിസവും ഞാന്‍ കൈവിട്ടു. എങ്കിലും പല ഘട്ടങ്ങളിലും സ്വയം പ്രത്യയനം (ഓട്ടോ സജഷന്‍) എന്ന രീതിയിലൂടെ സ്വയം ഹിപ്‌നോസിസിനു വിധേയനാകാറുണ്ടായിരുന്നു ഞാന്‍. ടെന്‍ഷന്‍ മറികടക്കുവാനും സമചിത്തതയോടെ തീരുമാനങ്ങളേടുക്കാനും പുകവലി ഉപേക്ഷിക്കുവാനും ഇതെന്നെ വളരെ സഹായിച്ചിട്ടുണ്ട്.
മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തി ഹിപ്‌നോട്ടൈസ് ചെയ്യണം എന്ന വാശിയൊന്നുമില്ലാതിരുന്നതിനാല്‍ ഹിപ്നോട്ടിസം എന്റെ മനസ്സില്‍ മാത്രമായി അവശേഷിച്ചു. തികച്ചും അവിചാരിതമായി രണ്ടു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യേണ്ടി വന്ന അനുഭവമാണ് ഇവിടെ കുറിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു ശേഷം പണ്ട് ഹിപ്‌നോട്ടിക് പരീക്ഷണങ്ങളില്‍ സഹകരിക്കാറുണ്ടായിരുന്ന എന്റെയൊരു ആത്മസുഹൃത്ത് സഹായം തേടിയ കഥ ഓര്‍മ്മ വരുന്നു. അവന്‍ ഗള്‍ഫില്‍ പോകാനുള്ള എല്ലാ രേഖകളും ശരിയായി. എന്നാല്‍ ഗള്‍ഫ് ജോലി വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അവന്‍. എന്നോടു പറഞ്ഞിതങ്ങനെ: “എനിക്ക് ഗള്‍ഫില്‍ പോകണമെന്നും നല്ലജോലി സമ്പാദിക്കണമെന്നുമൊക്കെയുണ്ട്. എന്നാല്‍ പോകാന്‍ എനിക്കു പേടിയാണ്. നീയാ ഹിപ്‌നോട്ടിസം കൊണ്ടെങ്ങാനും എന്റെ പേടി മാറ്റിത്തരാമോ?”
ഞാന്‍ ചിരിച്ചു. പൂര്‍ണ്ണവിധേയത്വത്തോടെ തയ്യാറായി വന്നിരിക്കുന്ന അവനെ ഹിപ്‌നോട്ടൈസ് ചെയ്താല്‍ എന്തെങ്കിലും ഫലം കിട്ടുമെന്ന് എനിക്കു തോന്നി.
അവനെ ഹിപ്‌നോഅനലൈസിസിനു വിധേയനാക്കി. ഗള്‍ഫ് പേടിയുടെ കാരണം വ്യക്തമായി. വിമാനത്തില്‍ കയറാനുള്ള പേടിയായിരുന്നു വില്ലന്‍.
പേടിമറികടക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഹിപ്നോട്ടിക് അവസ്ഥയില്‍ നല്‍കി. സ്വയം പ്രത്യയനത്തിനുള്ള മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിച്ചു. രണ്ടാഴ്ച്ചക്കകം സന്തോഷത്തോടെ അവന്‍ ഗള്‍ഫിലേക്ക് യാത്രയായി.
ഏറ്റവും തീവ്രവും ഹ്ഹിപ്നോട്ടിസത്തിന്റെ സാദ്ധ്യതകള്‍ പരമാവധി പരീക്ഷിക്കപ്പെട്ടതും അത്ഭുതകരവുമായ അടുത്ത അനുഭവം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.
1997 ല്‍ കുറച്ചു നാള്‍ ഒരു ബന്ധുവിനോടൊപ്പം ഞാന്‍ ബാംഗ്ലൂരില്‍ ഉണ്ടായിരുന്നു. ശിവാജി നഗറില്‍. അന്ന് അവിടുത്തെ ബ്രോഡ്‌വേ ജുമാ മസ്‌ദിലാണ് ഞാന്‍ നിസ്കരിക്കാന്‍ പോകാറുണ്ടായിരുന്നത്. അവിടെ വെച്ച് തൃശൂര്‍ക്കാരനായ ഒരു സൈനുവിനെ പരിചയപ്പെട്ടു. ഒരുനാള്‍ മഗ്‌രിബ് എന്ന സന്ധ്യാപ്രാര്‍ത്ഥനക്ക് സൈനുവിനോടൊപ്പം വന്ന ഒരു കൌമാരക്കാരനെ കണ്ട് എനിക്കെന്തോ പന്തികേട് തോന്നി.
മയക്കുമരുന്നു ഉപയോഗിക്കുന്നവന്റേതു പോലെയായിരുന്നു അവന്റെ ഭാവഹാവാദികള്‍. ഉറക്കം തൂങ്ങിയ കണ്ണുകള്‍, വീങ്ങിയ കണ്‍പോളകള്‍, ചീര്‍ത്ത് വിളറിയ മുഖം, ക്ഷീണിച്ച ശരീരം….
ഞാന്‍ സൈനുവിനോട് അന്വേഷിച്ചു, പയ്യനെന്തോ പ്രശ്നമുണ്ടോ?
അന്നു രാത്രി സൈനു എന്നോട് അവനെക്കുറിച്ചു പറഞ്ഞു. കാസര്‍കോഡ് സ്വദേശിയാണ്. ജ്യേഷ്‌ടന്മാര്‍ക്ക് ഇവിടെ പാല്‍ വിതരണമാണ് ജോലി. ഉമ്മ മരിച്ചു. നാട്ടില്‍ ഒറ്റക്കായ അനുജനെ അവര്‍ കൂടെകൊണ്ടുവന്നു നിര്‍ത്തിയിരിക്കുകയാണ്. അവന്‍ മാനസികമായി എന്തോ പ്രശ്‌നമുണ്ട്. ഉറക്കമില്ലായ്മയാണ് പ്രശ്‌നം. വല്ലപ്പോഴും ഉറങ്ങിയാല്‍ തന്നെ അലറിക്കൊണ്ട് ഞെട്ടിയുണരും. ശുചീകരണാവശ്യങ്ങള്‍ക്കു വേണ്ടി ജ്യേഷ്‌ടന്മാര്‍ സംഭരിച്ചുവെക്കുന്ന ബാരല്‍ കണക്കിനു വെള്ളം ഡിസംബറിലെ കൊടും തണുപ്പിലും അവന്‍ തലവഴിയേ ഒഴിക്കും…രാത്രി രണ്ടു മണി മൂന്നു മണി നേരത്ത്…
പൊറുതിമുട്ടിയ ജ്യേഷ്‌ടന്മാര്‍ അവനെ ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയി. അവര്‍ സെഡേറ്റീവ് നല്‍കുമ്പോള്‍ മയങ്ങും. മരുന്നിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും പഴയ പടി….അവര്‍ എല്ലാവരും മാനസികമായി ആകെ ബുദ്ധിമുട്ടി നില്‍ക്കുകയാണ്.
എല്ലാം കേട്ട് ഞാന്‍ കുറെനേരം ആലോചിച്ചു. ഇതാ ഒരു റിയല്‍ പേഷ്യന്റിനെ കയ്യില്‍ കിട്ടിയിരിക്കുന്നു. നമ്മടെ ഹിപ്‌നോട്ടിസം ഒന്നു പരീക്ഷിച്ചാലോ? പോയാല്‍ കുറേ വാക്കുകള്‍….കിട്ടിയാല്‍ ഒരുപാടുപേര്‍ക്കു സമാധാനം.
സൈനുവിനോടു വിവരം പറഞ്ഞു. ആദ്യം അയാള്‍ അമ്പരന്നു. ഞാന്‍ ആത്മവിശ്വാസത്തൊടെ ധൈര്യം കൊടുത്തപ്പോള്‍ അയാള്‍ പയ്യന്റെ ജ്യേഷ്‌ടന്മാരോട് വിവരം പറഞ്ഞു. അവര്‍ എന്നെ വന്നു കണ്ടു. ഒന്നു പരീക്ഷിക്കാമെന്ന എന്റെ നിര്‍ദ്ദേശം അവര്‍ അംഗീകരിച്ചു.
അടുത്ത ദിവസം വൈകുന്നേരം പയ്യനുമായി അവര്‍ എന്റെ മുറിയില്‍ വന്നു.
(തുടരും)
ഏറ്റവും തീവ്രവും ഹ്ഹിപ്നോട്ടിസത്തിന്റെ സാദ്ധ്യതകള്‍ പരമാവധി പരീക്ഷിക്കപ്പെട്ടതും അത്ഭുതകരവുമായ അടുത്ത അനുഭവം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.
അഭിപ്രായം by സിയ — മേയ് 8, 2007 @ 2:15 pm
ഠേയ്…
ശേടാ, ഈ വിദ്യ ഉണ്ടരുന്നലെല്‍ കയ്യില്‍. കമെന്റ് വഴി ഡിങ്കന്റെ മനസില്‍ കയറമോ? ഡിങ്കന്‍ ഓടി
ഓഫ്.ടൊ
നിങ്ങള്‍ ഉറങ്ങുകയാണ്
നിങ്ങള്‍ ഉറങ്ങുകയാണ്
(കണ്ണടയ്ക്കടാ പട്ടീ..)
നിങ്ങള്‍ ഉറങ്ങുകയാണ്
(കൃഷ്ണമണീമ്മെ ചൂണ്ട് വെരലോണ്ട് കുത്തും ഞാന്‍)
നിങ്ങള്‍ മയങ്ങുകയാണ്
(ഉറങ്ങെടാ &!*&(!)!()### )
എന്നും പറഞ്ഞ് ഡിങ്കന്‍ ഒരുത്തനെ ഹിപ്നോട്ടൈസ് ചെയ്ത ഓര്‍മ്മ അയവിറക്കി ഇത് കണ്ടപ്പോള്‍
അഭിപ്രായം by ഡിങ്കന്‍ — മേയ് 8, 2007 @ 2:32 pm
ciya, nannaayirikkunnu anubhavangaL.
അഭിപ്രായം by chithrakaran — മേയ് 8, 2007 @ 2:34 pm
സംഭവം കൊള്ളാം.
ഈ വിദ്യ പടിക്കണേല്‍ മാനസികമായി ഒരുപാടു തയ്യാറെടുപ്പുകള്‍ വേണമെന്ന് കേട്ടിട്ടുണ്ട്.
ചെക്കനെ മയക്കി കഥ പറയിപ്പിച്ചതു പറയാതെ ഇതെങ്ങനെ പഠിക്കാമെന്നുള്ള കാര്യം പറഞ്ഞാല്‍ നന്നായേനെ.
അഭിപ്രായം by ഇക്കാസ് — മേയ് 8, 2007 @ 2:42 pm
ചാത്തനേറ്:
ഇനി സിയായോട് ചാറ്റ് ചെയ്യണ പ്രശ്നം ഉദിക്കുന്നില്ലാ
അഭിപ്രായം by കുട്ടിച്ചാത്തന്‍ — മേയ് 8, 2007 @ 3:01 pm
അപ്പൊ നീ ഒരു ചിന്ന മാനസിക…………….ഡോക്ട്ടര്‍ ആണെന്നാണു പറഞ്ഞ് വരണത്…….പുകവലി ശീലം ഈ വിദ്യ ഉപയോഗിച്ച് ഉപേക്ഷിച്ചു എന്നുള്ളത് സത്യമാണെങ്കില്‍ നീ ഒരു ഭയങ്കരന്‍ ആണു…..[അതിനു ശേഷം കഞ്ചാവ് വലി തുടങ്ങി എന്ന കാര്യം ആര്‍ക്കും അറിയില്ലാ..എന്നാണോ നിന്റെ വിചാരം]
എന്നിട്ട് സൈനുച്ചെക്കന്‍ നിന്റെ കൂമ്പിടിച്ച് വാട്ടിയാ…..ടെന്‍ഷന്‍ അടിപ്പിക്കാതെ ഒന്ന് വേഗം പറയടെയ്…..
അഭിപ്രായം by sandoz — മേയ് 8, 2007 @ 4:45 pm
സിയ, ഇത് തുടരനാക്കേണ്ടിയുന്നില്ല. രസം കളഞ്ഞു
അഭിപ്രായം by ഡാലി — മേയ് 8, 2007 @ 5:15 pm
സിയാ ആകാംക്ഷ ഉണ്ടാക്കുന്ന എഴുത്ത്.. പറഞ്ഞ് വരുമ്പോള്‍ നിങ്ങള്‍ ഒരു ബഹുമുഖ പ്രതിഭതന്നേ!!
അഭിപ്രായം by SAJAN — മേയ് 8, 2007 @ 10:41 pm
സിയാ…
നീ ആളു കൊള്ളാലൊ. നിന്നെപേടിച്ചിനി ബൂലോകത്തിറങ്ങി നടക്കാന്‍ പറ്റാതാവൊ. ചാത്തന്‍ പറഞ്ഞപോലെ ചാറ്റ് ഇനി വേണ്ട.
-സുല്‍
അഭിപ്രായം by സുല്‍ — മേയ് 9, 2007 @ 4:01 am
ഇതാ ഞാനൊരു വകേം പഠിപ്പിക്കാത്തെ…
ഓടോ: എന്നിട്ട് ..?
അഭിപ്രായം by തമനു — മേയ് 9, 2007 @ 5:39 am
ആളെ മക്കാറാക്കുന്നോ, ബാക്കി കൂടെ പറ. ചുമ്മാ ഇരുന്ന എന്നെപ്പിടിച്ച് ടെന്‍ഷനടിപ്പിച്ചല്ലോ നീയ്യ്.
അഭിപ്രായം by ശ്രീജിത്ത് കെ — മേയ് 9, 2007 @ 5:43 am
സിയാ,
ബാക്കികൂടി വേഗം പറയൂ..
അഭിപ്രായം by പൊതുവാള് — മേയ് 9, 2007 @ 6:18 am
സിയാ,
തുടരൂ
അഭിപ്രായം by പൊതുവാള് — മേയ് 9, 2007 @ 6:21 am
ഫ്ലാഷ് …ഡീസൈനിങ്ങ്.. പടം വര.. ബ്ലോഗിങ്ങ്.. ഹിപ്നോട്ടിസം! താനൊരു സംഭവമാണല്ലോ.. സകലകലാവല്ലഭന്‍ ആണല്ലോ സിയാ…
പേരുമാറ്റി “സിയാഹാസന്‍“ എന്നാക്കട്ടേ ? അല്ലേ സിയാചന്ദ്ര മേനോന്‍.. അങ്ങെനെ വല്ലോം >
അഭിപ്രായം by iTivAL.. ഇടിവാള്‍ — മേയ് 9, 2007 @ 7:41 am
ബ്ലോഗ് വഴി ഹിപ്നോട്ടിസം വല്ലതും?
ഇനി സൂക്ഷിച്ച് വേണം സിയായുടെ ബ്ലോഗില്‍ വല്ലതും കമണ്ടാന്‍ അല്ലേ?
അഭിപ്രായം by ചിറയില്‍ — മേയ് 9, 2007 @ 8:20 am
അപ്പോള്‍ സകലകലാവല്ലഭന്‍ ആണല്ലേ,സസ്പെന്‍സിട്ടത് ശരിയായില്ല.
അഭിപ്രായം by വല്യമ്മായി — മേയ് 9, 2007 @ 8:24 am
ഞാമ്പറയാം .ബാക്കി..
പയ്യന്‍ വന്നു “നീ ഉറങ്ങുകായാണ്..ഉറങ്ങുകയാണ്..”
എന്നു പറഞ്ഞു സിയ ഉറങ്ങിത്താഴെ വീണു. പയ്യന്‍ എണീറ്റു വീട്ടിലും പോയി..അങ്ങനല്ലേ..?
ഇല്ലെങ്കി വേണ്ട..എന്നെ ഹിപ്നോട്ടൈസ് ചെയ്യരുത്..പ്ലീസ്
അഭിപ്രായം by ഉണ്ണിക്കുട്ടന്‍ — മേയ് 9, 2007 @ 8:32 am
സിയാ ഇത് രണ്ടു ഭാഗമാക്കേണ്ടിയിരുന്നില്ല. അടുത്തഭാഗം വേഗം പോസ്റ്റ് ചെയ്യൂ…
ഡിങ്കന്റെ സൗജന്യ ഹിപ്നോടൈസ് ക്ലാസ് ഇഷ്ടപ്പെട്ടു. ഇതൊന്ന് പരീക്ഷിക്കാന്‍ പറ്റിയ- തടിമിടുക്കു കുറഞ്ഞ – ഒരു സബ്ജക്റ്റിനെയാണിനികിട്ടേണ്ടത്
അഭിപ്രായം by പുള്ളി — മേയ് 9, 2007 @ 8:41 am
സിയാ…വെരി ഇന്ററസ്റ്റിംഗ്ഗ്. എനിക്കും താങ്കളേപ്പോലെ ഇതില്‍ വലിയ കമ്പമായിരുന്നു പണ്ട്. പക്ഷേ വായിക്കുകയല്ലാതെ ഒരിക്കലും പഠിച്ചിട്ടില്ല. ഫാദര്‍. ജിയോ കപ്പലുമാക്കലിന്റെ സൈക്കോ തെറാപ്പി വായിക്കുമായിരുന്നു. നെറ്റിലും ഇപ്പോള്‍ അത് ലഭ്യമാണ്.
അഭിപ്രായം by appu — മേയ് 9, 2007 @ 9:38 am
ഇടിവാളേ..
സിയാമോഹന്‍ന്നായാലോ
ഈ ബ്ലോഗില്‍ അധികം നേരം നിന്നാ ലവന്‍ ഹിപ്പോപൊട്ടാമസാക്കിക്കളയും
അഭിപ്രായം by സിജു — മേയ് 9, 2007 @ 9:51 am
ഇഷ്ടപ്പെട്ടു
അഭിപ്രായം by shefi — മേയ് 9, 2007 @ 4:46 pm
പൂയ്, സിയാ….നമോവാകം…നമുക്കറിവുള്ള കാര്യങ്ങള്‍ പരസ്പരം പറയാം…..സിയയുടെ ബ്ലോഗുകള്‍ അധികം വായിച്ചിട്ടില്ല, ബ്ലോഗില്‍ പരിചയപെട്ടിട്ടുമില്ല, പക്ഷെ ഇരുവര്‍ക്കും താത്പര്യമുള്ള വിഷയം എന്ന നിലയില്‍ നമുക്കിതു ചര്‍ച്ച ചെയ്യാവുന്നതാണ്.
ഞാനും അല്പം സ്വല്പം ഹിപ്നോട്ടിസം ചെയ്യാറുണ്ട്. ഇവിടെ പ്രശസ്തരായ ബ്ലോഗര്‍മാരായ വിശ്വേട്ടന്‍ ( വിശ്വപ്രഭ)കൈപ്പള്ളി തുടങ്ങിയവരെ, ദേവന്റെ (ദേവരാഗം, അഥവാ ദേവന്‍) മുറിയില്‍ വച്ച്, വിശാലന്‍ തുടങ്ങിയ ബ്ലോഗറുടെ സാന്നിധ്യത്തില്‍, ഞാന്‍ ഹിപ്നോട്ടൈസ് ചെയ്തിട്ടുണ്ട്‍. പക്ഷെ അതു വെറും തമാശക്കു മാത്രമായിരുന്ന്നു. (ഹിപ്നോട്ടിസം ഫോര്‍ ഫണ്‍ ലെവല്‍)
അങ്ങനെ പറഞ്ഞു വന്നപ്പോള്‍ ഒരു ഫലിക്കാതെ പോയ ഹിപ്നോട്ടിസത്തെകുറിച്ചും ഇവിടെ പങ്കുവക്കട്ടെ.
നമ്മുടേ ബ്ലോഗറായ ഇബ്രു (അരിഗോണികളെ) എന്റെ മുറിയില്‍, ഒപ്പം പെരിങ്ങോടനും ഞാന്‍ ഹിപ്നോട്ടൈസ് ചെയ്യുന്നു. അവനെ ഞാന്‍ കൂട്ടി കൊണ്ട് പോകുന്നത് കാര്‍ഫോര്‍ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക്…..എസ്കലേറ്ററിലൂടെ അവനോട് മുകളിലേക്ക് കയറാന്‍ പറഞിട്ടും അവന്‍ കയറുന്നില്ല…മാത്രമല്ല, ആ മൊത്തം ഹിപ്നോട്ടിക്ക് നിദ്രയില്‍ ഒരു പന്തികേട്……ഒടുവിലല്ലെ മനസ്സിലായത്, ദൈറ കാര്‍ഫോര്‍ (സീറ്റി സെന്റര്‍) ഞാന്‍ മനസ്സില്‍ കരുതി അവനെ അവടെ കൊണ്ട് പോായി……അവന്റെ ബോധ മനസ്സ് പോയതോ ബര്‍ദുബായി കാര്‍ഫോര്‍…..അവിടെ എസ്കലേറ്റര്‍ ഇല്ല…..പോരേ……അതിനു ശേഷം പിന്നെ ഇപ്പോ നാലഞ്ചു മാസമായി ഹിപ്നോട്ടിസം ചെയ്തിട്ടില്ല……എന്തിനും അടുത്ത ലക്കം ഉടന്‍ വരട്ടെ.
അഭിപ്രായം by കുറുമാന്‍ — മേയ് 9, 2007 @ 8:15 pm
ഡിങ്കന്റെ ‘ത്രെട്ട്നോപ്പിസം’ രസിച്ചു
)
ചിത്രകാരാ നന്ദി
ഇക്കാസ്, അടുത്ത ഭാഗങ്ങള്‍ ശ്രദ്ധിക്കൂ
ചാത്താ വന്നോളൂട്ടോ ഒരരുക്കാക്കിത്തരാം
സാന്‍ഡോസേ, നല്ല നീലചടയന്‍ സാദനം ചുരുട്ടിത്തന്നിട്ട് ഇപ്പം പബ്ലിക്കായി വിളിച്ചു പറയുന്നോ? ഇദൊക്കെ നമ്മ മെന്‍ഡലുകാരുടെ രഹസ്യമല്ലേ?!
ഡാലി, നീണ്ടു പോയാല്‍ ആരും വായിക്കില്ലെന്നു തോന്നി…
ശ്രീജിമോനെ, നീ ചുമ്മാ അവിടിരുന്ന് ടെന്‍ഷന്‍ അടി. വേറെ പണിയൊന്നുമില്ലല്ലോ?
പൊതുവാളേട്ടാ, പറയാം (ബോസ്സ് അങ്ങോട്ടൊന്നു നീങ്ങട്ടെ!)
ഇടീ, മാന്യന്മാരെ അവഹേളിക്കരുത് ട്ടാ…
അപ്പു, ഫ.ജിയോ കപ്പലുമാക്കന്റെ ലിങ്ക് ഒന്നു തരാമോ…വളരെ രസകരമാണ് അദ്ദേഹത്തിന്റെ കുറിപ്പുകള്‍.
സാജന്‍, അല്ലേലും നാട്ടുകാരു പറേണത് അവന് പല മുഖമാണെന്നാ…
അങ്ങനെ സുല്ലും സുല്ലിട്ടു..ദാ പ്പോ നന്നായേ!
പ്രൊഫ.തമനു ഗ്രിഗറി മെന്‍ഡല്‍, നന്ദി!
ചിറയില്‍, സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട…
വല്യമ്മായി, സസ്‌പെന്‍സിട്ടതില്‍ ക്ഷമിക്കുക (ആ ഇക്കാസിന്റെ കൂടെ ഗോപന്റെ നോവലെഴുതിയേപ്പിന്നെയാ ഈ സസ്‌പെന്‍സിന്റെ ടെക്‍നിക്ക് പിടികിട്ടിയത്
ഉണ്ണിക്കുട്ടാ, ങാഹാ!
പുള്ളി, ആ പച്ചാളത്തിനോടൊന്നു ചോദിച്ചു നോക്കൂ സബ്‌ജെക്റ്റ് ആകാമോന്ന്?
സിജു, ഹും
ഷെഫി, നന്ദി
കുറുമാന്‍ ചേട്ടാ, എന്റെ ബ്ലോഗില്‍ വന്നതിനും രസകരമായ അനുഭവം പങ്കു വെച്ചതിനും ഒത്തിരി നന്ദി. നമുക്ക് കൂടുതല്‍ പരിചയപ്പെടണമെന്ന് ആഗ്രഹിക്കുന്നു…നമുക്ക് അറിയുന്നത് പങ്ക് വെക്കാം…
അഭിപ്രായം by സിയ — മേയ് 10, 2007 @ 5:39 am
സിയാ… ഇനി ഞാന്‍ നിന്നോട് സൂക്ഷിച്ചേ പെരുമാറൂ
ഒട്ടും മുഷിയാതെ വായിക്കാവുന്ന രീതിയില്‍ മനോഹരമായി പറഞ്ഞിരിക്കുന്നു… അഭിനന്ദനങ്ങള്‍.
അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ..
ഓ.ടോ:
“…ഡോ.പി.എം.മാത്യി വെല്ലൂരിന്റെ…” ചെറുപ്പം മുതലേ ഇതൊക്കെ വായിച്ചു തുടങ്ങിയല്ലേ… ഗള്ളന്‍
അഭിപ്രായം by അഗ്രജന്‍ — മേയ് 10, 2007 @ 7:10 am