അങ്ങനെ ഓരോന്ന്…

മേയ് 11, 2007

ഹിപ്‌നോട്ടിക്ക് അനുഭവങ്ങള്‍…ഭാഗം രണ്ട്

Filed under: Blogroll — ::സിയ↔Ziya @ 5:41 pm

ലഘുമാനസിക പ്രശ്‌നം തന്നെയാണ് അവനെന്നു ഉറപ്പുവരുത്താനായി കുറേ നേരം സധാരണരീതിയില്‍ അവനോടു സംസാരിച്ചു.

മാനസികമായും ശാരീരികമായും ആകെ അവശനായിരുന്ന ആ പയ്യന് ഒരു ഹിപ്‌നോ അനലൈസിസിനു വിധേയനാകാന്‍ കഴിയില്ല എന്നെനിക്കു തോന്നി. ഏകാഗ്രതയോടെ എന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാനുള്ള അവസ്ഥയിലായിരുന്നില്ല അവന്‍. ആകയാല്‍ അവനു
വേണ്ടത്ര വിശ്രമം നല്‍കുവാന്‍ ഞാന്‍ തീരുമനിച്ചു. ചില റിലാക്‍സേഷന്‍ ടെക്‍നിക്കുകള്‍ ഉപയോഗിച്ച് അവനെ ഞാന്‍ മെല്ലെ ഉറക്കി.

ഹിപ്‌നോസിസെന്നാല്‍ ഉറക്കമല്ലാതെ മറ്റൊന്നുമല്ല. യ്ഥാര്‍ത്ഥത്തില്‍ സ്വാഭാവിക നിദ്രയും ഹിപ്‌നോട്ടിക് നിദ്രയും തമ്മില്‍ ഗാഢമായ
അന്തരമില്ല. സ്വാഭാവിക നിദ്രക്കു വേണ്ട ആന്തരികവും ബഹ്യവുമായ പ്രേരണകളെ കൃത്രിമമായി സൃഷ്‌ടിച്ചുകൊണ്ട് വ്യക്തിയെ
സ്വാഭാവിക നിദ്രയിലേക്ക് തന്നെ വീഴ്ത്തുകയാണ് ഹിപ്‌നോട്ടിസ്റ്റ് ചെയ്യുന്നത്.

ഹിപൊസിസിനെകുറിച്ച് പറയുമ്പോള്‍ സാധാരണ നിദ്രയെക്കുറിച്ച് പറയണമല്ലോ? എന്താണീ സ്വാഭാവിക നിദ്ര?

പ്രവര്‍ത്തന നിരതമായ മസ്തിഷ്‌കത്തിന്റെയും ശരീരത്തിന്റെയും ക്ഷീണം തീര്‍ക്കുവനുള്ള വിശ്രമമല്ലാതെ മറ്റൊന്നുമല്ല നിദ്ര.
ഉണര്‍ന്നിരിക്കുമ്പോള്‍ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളും അതിന്റെ ജോലി നിര്‍വ്വഹിക്കുകയും മസ്തിഷ്‌കത്തിലെ കേന്ദ്രനാഡീവ്യൂഹം അതിന്റെ
പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. എന്നാല്‍ നിദ്രാവസ്ഥ എന്നു പറയുന്നത് മസ്തിഷ്‌കത്തിന്റെ ഉന്നത നാഡീ വ്യൂഹം പ്രവര്‍ത്തന
രഹിതമാകുന്ന അവസ്ഥയെയാണ്. കേന്ദ്രനാഡീവ്യൂഹം പ്രവര്‍ത്തന രഹിതമാകുന്നത് മൂലം പഞ്ചേന്ദ്രിയപ്രവര്‍ത്തനങ്ങള്‍ മസ്തിഷ്‌കത്തില്‍
പ്രതിഫലിക്കയില്ല.

മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കേന്ദ്രനാഡീവ്യൂഹത്തിന്റെ നിയന്ത്രണത്തിലാണ്. അധ്വാനിക്കുമ്പോഴും ഒന്നും ചെയ്യാതെ ഉണര്‍ന്നിരിക്കുമ്പോഴും ഉന്നതനാഡീകേന്ദ്രം പ്രവര്‍ത്തനനിരതമാണ്. ഏറെനേരത്തെ പ്രവര്‍ത്തന നിരത കൊണ്ട് ക്ഷീണിക്കുന്ന
നഡീകേന്ദ്രത്തിനു വിശമം ആവശ്യമായിത്തീരുന്നു.

താളലയത്തില്‍ പാട്ടുപാടുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് ഒരേ രീതിയിലുള്ള ഉത്തേജനം അധികരിക്കുന്നത് മൂലം കുഞ്ഞിന്റെ
നാഡീവ്യൂഹകേന്ദ്രത്തിനു ക്ഷീണം സംഭവിക്കുകയും തന്മൂലം പ്രസ്തുത നാഡീവ്യൂഹകേന്ദ്രത്തില്‍ ഒരു തരം നിരോധനം വന്നു ഭവിക്കുകയും
ചെയ്യുന്നു. അതായത് ആഭാഗം പ്രവര്‍ത്തനരഹിതമായി അഥവാ ഉറങ്ങി എന്നര്‍ത്ഥം. ആ നിരോധനം ക്രമേണ മസ്തിഷ്‌കത്തെ മൊത്തം വ്യാപിക്കുന്നതോടെ പൂര്‍ണ്ണമായ ഉറക്കമായി മാറുന്നു. നമ്മള്‍ ഒരേ വിഷയത്തില്‍ ഏറെ നേരം ശ്ര‍ദ്ധിച്ചിരുന്നാല്‍ ക്രമേണ ബോറഡിച്ച്
ഉറങ്ങുന്നതിനെപുറകിലുള്ള ശാസ്ത്രവും ഇതു തന്നെ.

ഉറക്കം, ഹിപ്‌നോട്ടിസം തുടങ്ങിയവയെ സംബന്ധിച്ച് ധാരാളം അന്ധവിശ്വാസങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
(ഹിപ്‌നോട്ടിസത്തെക്കുറിച്ചുള്ള പേടി ആദ്യപോസ്റ്റിന്റെ പല കമന്റുകളിലും പ്രകടമാണ്. :) ) ബോധമനസ്സ്, ഉപബോധ മനസ്സ്, അബോധ മനസ്സ് തുടങ്ങിയ ഫ്രോയിഡിയന്‍ അസംബന്ധങ്ങള്‍ ചില മനഃശാ‍സ്ത്രജ്ഞര്‍ പോലും ഇന്നും വിശ്വസിക്കുന്നു. അതേക്കുറിച്ച് നമുക്ക് മറ്റൊരിക്കല്‍ പറയാം.

ആധുനിക ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ ഉറക്കത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു. അതിലൊന്നാണ് ഗാഢനിദ്ര.
മസ്തിഷ്‌കം പൂര്‍ണ്ണമായും നിരോധിക്കപ്പെടുന്ന അവസ്ഥയെയാണ് ഗഢനിദ്ര എന്നു പറയുന്നത്. മസ്തിഷ്‌കത്തിന്റെ കുറേ ഭാഗങ്ങള്‍ ഉണര്‍ന്നിരിക്കുകയും മറ്റുചില ഭാഗങ്ങള്‍ നിരോധിതാവസ്ഥയിലായിരിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് മറ്റൊന്ന്.

ഇതു രണ്ടുമല്ലാത്ത മറ്റൊരവസ്ഥയാണ് ജാഗ്രതയുള്ള ഗാഢനിദ്ര. മസ്തിഷ്‌കത്തിലെ ഒരു ചെറിയ കേന്ദ്രം ഏതെങ്കിലും പ്രത്യേക
വസ്തുവിനോടോ പ്രതിഭാസത്തോടോ ജാഗ്രത പുലര്‍ത്തിക്കൊണ്ട് ഉണര്‍ന്നിരിക്കുകയും ബാക്കി എല്ലാ ഭാഗവും നിരോധിക്കപ്പെടുകയും
ചെയ്യുന്ന അവസ്ഥയാണത്. മസ്തി‌കത്തിലെ ഉണര്‍ന്നിരിക്കുന്ന ആ ഭാഗത്തെ സെന്‍‌ട്രി പോസ്റ്റ് (Centry Post) എന്നാണ് മനഃശാസ്ത്രജ്ഞന്മാര്‍ വിളിക്കുക.

ഒരുദാഹരണം പറയാം. ശിശുവിനോടൊത്ത് ഉറങ്ങിക്കിടക്കുന്ന അമ്മയുടെ നിദ്ര ഈ മൂന്നത്തെ വിഭാഗത്തിലുള്ളതാണ്. കുഞ്ഞിന്റെ ചെറിയ
അനക്കങ്ങള്‍ക്കും ശബ്‌ദങ്ങള്‍ക്കും ഉണരുന്ന അമ്മ അതിലും വലിയ ശബ്ദം മറ്റൊരാളുണ്ടാക്കിയാലും അറിയണമെന്നില്ല.
ശിശുവിന്റെ ചലനത്തിനു പോലും അമ്മ ഉണരുന്നത് സെന്‍‌ട്രി പോസ്റ്റിന്റെ പ്രവത്തനം കൊണ്ടും തല്‍ഫലമായി കുഞ്ഞിനോട് ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുന്നത് കൊണ്ടുമാണ്. റപ്പോര്‍ (Rapport) എന്നാണ് ഈ ജാഗ്രതാവസ്ഥക്ക് പറയുന്ന പേര്.

അമ്മക്ക് ശിശുവിനോടുള്ള ജാഗ്രത -റപ്പോര്‍- ഹിപ്‌നോട്ടിക് നിദ്രാവസ്ഥയില്‍ നിദ്രാവിധേയന് ഹിപ്‌നോട്ടൈസറോടും ഉണ്ടാവും.
സാധാരണ ഉറക്കത്തിന്റെ കാരണങ്ങള്‍ തന്നെയാണ് ഹിപ്‌നോട്ടിക് നിദ്രയുടെയും കാരണങ്ങള്‍. ഒരേ ശബ്‌ദം തന്നെ ആവര്‍ത്തിച്ചു
കേള്‍പ്പിക്കുന്നതിലൂടെയോ പ്രകാശമുള്ള ഒരു വസ്തുവില്‍ ദൃഷ്‌ടി കേന്ദ്രീകരിപ്പിക്കുന്നതിലൂടെയോ മസ്തിഷ്‌കത്തിന്റെ കേന്ദ്രനാഡീ വ്യൂഹത്തിന്റെ
ദൃശ്യ-ശ്രാവ്യ കോശങ്ങള്‍ക്ക് തളര്‍ച്ച ബാധിപ്പിക്കുന്നു. പ്രസ്തുത തളര്‍ച്ച കാരണം ആ മേഖലയില്‍ നിരോധനം ഏര്‍പ്പെടുത്തുന്നു.
ആ നിരോധനം മസ്തിഷ്‌ക്കാസകലം വ്യാപിക്കുന്നതിനിടയില്‍ ഹിപ്നോട്ടൈസറുമായി റപ്പോര്‍ ബന്ധം സ്ഥപിക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക മൂലം സെന്‍‌ട്രി പോസ്റ്റ് നിലനില്‍ക്കുന്നു. ഈ സെന്‍‌ട്രിപോസ്റ്റിന്റെ പ്രവര്‍ത്തനഫലമാണ് ഉറക്കത്തില്‍ ഹിപ്‌ട്ടൈസര്‍ക്ക് നിദ്രാവിധേയനുമായി അശയവിനിമയം നടത്താന്‍ കഴിയുന്നത്.

നിദ്രാവിധേയന്റെ മസ്തിഷ്‌കത്തിന്റെ ഭൂരിഭാഗവും നിരോധിതാവസ്ഥയില്‍ ആ‍യിരിക്കയാല്‍ ഹിപ്‌നോട്ടൈസറുടെ നിര്‍ദ്ദേശങ്ങള്‍ യാതൊരു
ചെറുത്തുനില്‍പ്പിനും വിധേയമാകാതെ നിദ്രാവിധേയനില്‍ പ്രായോഗികമാകുന്നു.

ഹിപ്‌നോട്ടിസത്തിന്റെ നന്മതിന്മകളെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും ഫലപ്രാപ്തിയെക്കുറിച്ചും പിന്നാലെ പറയാം….കാരണം നമ്മുടെ പയ്യന്‍ ഉറങ്ങുകയാണ്…അവനെ ഉണര്‍ത്തണ്ടേ???

അവനെ ഉണര്‍ത്തി. പിറ്റേന്നു വീണ്ടും വരാന്‍ പറഞ്ഞു. അന്നും റിലാക്‍സേഷന്‍ മാത്രം കൊടുത്തു. അവന്‍ നിദ്രയിലായിരിക്കേ പെട്ടെന്ന്
കറന്റ് പോയി. ഞാന്‍ വല്ലാതെ പരിഭ്രമിച്ചു. അവന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ വെളിച്ചമുണ്ടായിരുന്നു. ഈ ഇരുട്ടത്ത്, ഇപ്പോഴെങ്ങാനും അവന്‍ ഉണര്‍ന്നാല്‍…???

(തുടരും)

32അഭിപ്രായങ്ങള്‍ »

  1. ലഘുമാനസിക പ്രശ്‌നം തന്നെയാണ് അവനെന്നു ഉറപ്പുവരുത്താനായി കുറേ നേരം സധാരണരീതിയില്‍ അവനോടു സംസാരിച്ചു.
    മാനസികമായും ശാരീരികമായും ആകെ അവശനായിരുന്ന ആ പയ്യന് ഒരു ഹിപ്‌നോ അനലൈസിസിനു വിധേയനാകാന്‍ കഴിയില്ല
    എന്നെനിക്കു തോന്നി.

    അഭിപ്രായം by സിയ — മേയ് 11, 2007 @ 5:53 pm

  2. സിയാ,
    ഏവര്‍ക്കും മനസ്സിലാകും വിധം, വളരെ നിഗൂഡതകള്‍ ആരോപിക്കപ്പേടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒരു ശാസ്ത്രവിഷയം ഇത്ര ലളിതമായി അവതരിപ്പിച്ച ഈ പോസ്റ്റ് വളരെ നന്നായിരിക്കുന്നു.
    അഭിനന്ദനങ്ങള്‍…..

    വൈകാതെ ബാക്കി കൂടി വായിക്കാന്‍ ജിജ്ഞാസയോടെ കാത്തിരിക്കുന്നു.

    അഭിപ്രായം by പൊതുവാള് — മേയ് 11, 2007 @ 6:55 pm

  3. സിയാ, ആളിനെ മുള്‍മുനയില്‍ നിര്‍ത്തുകയാണല്ലോ:) അവനുണര്‍ന്നാല്‍…

    (Rapport എന്നതിന്‍റെ ഉച്ചാരണം റപ്പോര്‍ എന്നാണ്.)

    അഭിപ്രായം by സന്തോഷ് — മേയ് 11, 2007 @ 10:23 pm

  4. പൊതുവാളേട്ടാ,
    സന്തോഷം, നന്ദി.
    സന്തോഷ് ജി,
    റപ്പോര്‍ (Rapport) തിരുത്തിയിട്ടുണ്ട്…വളരെ നന്ദി

    അഭിപ്രായം by സിയ — മേയ് 12, 2007 @ 5:51 am

  5. രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്…ചില ഹിപ്‌നോട്ടിക് അനുഭവങ്ങള്‍… http://anganeoronnu.wordpress.com

    അഭിപ്രായം by സിയ — മേയ് 12, 2007 @ 5:52 am

  6. കരണ്ടൊള്ളപ്പൊ ഒറങ്ങീട്ട് കരണ്ടില്ലാത്തപ്പൊ എണീറ്റാല്‍ എന്തോ സംഭവിക്കും?
    ശരിക്കും ഹിപ്നോട്ടൈസ് ചെയ്താല്‍ നമ്മളു ചോദിക്കുന്നതിനെല്ലാം ചെയ്യപ്പെട്ടയാള്‍ ഉത്തരം പറയുമോ?

    അഭിപ്രായം by ഇക്കാസ് — മേയ് 12, 2007 @ 5:54 am

  7. ദേ പിന്നേം സസ്പെന്‍സ്,:)

    അഭിപ്രായം by വല്യമ്മായി — മേയ് 12, 2007 @ 6:03 am

  8. അടുത്ത പാര്‍ട്ട് എപ്പോ വരം എന്ന ജിജ്ഞാസയില്‍ വായനക്കാരനെ കൊണ്ട് നിറുത്തുന്ന വിവരണം… വളരെ നന്നായി വിശദമായി ലളിതമായ രീതിയില്‍ പറഞ്ഞിരിക്കുന്നു…

    സിയാ നീ ഇപ്പോള്‍ പതിയെ വളരെ പതിയെ ഉറക്കത്തിലേക്ക് വീഴുകയാണ്… അതെ നീ ഇപ്പോള്‍ ഉറങ്ങുകയാണ് :)

    നന്നായിട്ടുണ്ട് ഈ ലക്കവും

    അഭിപ്രായം by അഗ്രജന്‍ — മേയ് 12, 2007 @ 6:05 am

  9. Nice post

    അഭിപ്രായം by കാളിയന്‍ — മേയ് 12, 2007 @ 6:48 am

  10. സിയാ വളരെ നന്നായിരിക്കുന്നു.

    അഭിപ്രായം by shefi — മേയ് 12, 2007 @ 7:00 am

  11. ആദ്യവും അവസാനവും ഒന്നിച്ച് വായിക്കാമെന്ന് കരുതി ഒറ്റയിരിപ്പിനങ്ങ് വായിച്ചു എവിടെയെല്ലാമോ വായിച്ചത് വീണ്ടും ഓര്‍മ്മയില്‍ വന്നു നന്ദി :)
    വീണ്ടും തുടരുമെന്ന ചതി പ്രതീക്ഷിച്ചില്ല
    നന്നായിരിക്കുന്നു അടുത്തത് ഉടനെ വരട്ടെ

    അഭിപ്രായം by വിചാരം — മേയ് 12, 2007 @ 7:01 am

  12. ഇതു വായിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാനുറങ്ങിപ്പോയി..
    നീയെങ്ങാനൂം …

    അഭിപ്രായം by സിജു — മേയ് 12, 2007 @ 7:04 am

  13. സസ്പെന്‍സില്‍ ഇങ്ങനെ നിറുത്തല്ലെ സിയ……അടുത്തതുടന്‍ തന്നെ പോരട്ടേ

    അഭിപ്രായം by കുറുമാന്‍ — മേയ് 12, 2007 @ 7:32 am

  14. സിയ, വിവരണം നന്നായിരിക്കുന്നു.

    അഭിപ്രായം by കുതിരവട്ടന്‍ — മേയ് 12, 2007 @ 7:38 am

  15. സിയ, നന്നായിരിക്കുന്നു. അടുത്തത് പോരട്ടെ..

    അഭിപ്രായം by kuttamenon — മേയ് 12, 2007 @ 11:32 am

  16. വായിച്ചിരിക്കെ അങ്ങുറങ്ങിപ്പോയി.
    മറ്റ് ബ്ലോഗ്ഗുകള്‍ വായിക്കമ്പോള്‍ ഇങ്ങനെ സംഭവിക്കാറില്ല, ഇതൊരു പകര്‍ച്ചവ്യാധിയാണോ ഡോ സിയാ?

    അഭിപ്രായം by ചിറയില്‍ — മേയ് 12, 2007 @ 12:41 pm

  17. വളരെ നല്ല ലേഖനം. അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു.

    അഭിപ്രായം by ഗൗരീ പ്രസാദ് — മേയ് 12, 2007 @ 8:00 pm

  18. നല്ല ലേഖനം! അഭിനന്ദനങ്ങള്‍!

    അഭിപ്രായം by deepdowne — മേയ് 12, 2007 @ 8:17 pm

  19. സിയയേ, നില്‍പ്പ് മുള്ളേലാണേ :)

    അഭിപ്രായം by wakaari — മേയ് 12, 2007 @ 8:37 pm

  20. പൊതുവാള്‍, സന്തോഷ്, ഇക്കാസ്, വല്യമ്മായി, അഗ്രജന്‍, കാളിയന്‍, ഷെഫി, വിചാരാം, സിജു, കുറുമാന്‍, കുതിരവട്ടന്‍, കുട്ടമ്മേനോന്‍,ചിറയില്‍, ഗൌരീപ്രസാദ്, deepdowne, വക്കാരി…
    എല്ലാവര്‍ക്കും നന്ദി …സന്തോഷം…

    അഭിപ്രായം by സിയ — മേയ് 13, 2007 @ 5:54 am

  21. പഠനാര്‍ഹമായ ഈ പരമ്പര തുടരുക…

    അഭിപ്രായം by ഇത്തിരിവെട്ടം — മേയ് 13, 2007 @ 7:36 am

  22. നല്ല കുറിപ്പ്.
    ഒരു ഹിപ്നോട്ടിസ്റ്റിന്റെ നിഗൂഢതകള്‍ പോലെ തന്നെ ‘തുടരും’ എന്ന് പറഞ്ഞ് ഇടക്കിടെ നിറ്ത്തുന്നതും ശ്രദ്ധേയമായി.;)

    അഭിപ്രായം by Pramod.KM — മേയ് 13, 2007 @ 8:03 am

  23. സിയാ, ഞാനിതിന്നലെ വായിച്ച്‌ ഉറങ്ങിപ്പോയി, ഇപ്പോഴാ ഉണര്‍ന്നത്‌..

    ബാക്കിപറ…

    അഭിപ്രായം by തമനു — മേയ് 13, 2007 @ 10:59 am

  24. ഇത്തിരിവെട്ടം, പ്രമോദ്,തമനു…
    നന്ദീണ്ട് ട്ടാ അഭിപ്രായത്തിന്…:)

    അഭിപ്രായം by സിയ — മേയ് 13, 2007 @ 12:06 pm

  25. Ziya: പലപ്പോഴായി വായിക്കാന്‍ ശ്രമിച്ചെങ്കിലും ഏകാഗ്രത വേണമെന്ന് തോന്നി. അതിനാലാണ് വായിക്കാന്‍ താമസിച്ചത്‌. കൊള്ളാം നല്ലൊരു വിഷയം അതിന് നല്ലൊരവതരണവും.

    അഭിപ്രായം by കേരളഫാര്‍മര്‍ — മേയ് 14, 2007 @ 5:56 am

  26. ചാത്തനേറ്:
    “ഹിപ്‌നോട്ടിസത്തെക്കുറിച്ചുള്ള പേടി ആദ്യപോസ്റ്റിന്റെ പല കമന്റുകളിലും പ്രകടമാണ്“

    പേടിയാ ആര്‍ക്ക് എപ്പോള്‍ എങ്ങിനെ??
    കമന്റിലു ഒരെണ്ണം കുറവുണ്ടാ?

    ആ തുടരും തുടരും ന്ന് അവസാനം എഴുതീത് ആരും വായിക്കരുത്
    അതു ഒരു തന്ത്രാ.. “ഓണ്‍ ലൈന്‍ ഹിപ്നോട്ടിസം”

    അഭിപ്രായം by കുട്ടിച്ചാത്തന്‍ — മേയ് 14, 2007 @ 8:57 am

  27. സിയയുടെ വാക്കുകള്‍ എന്നെ ഹിപ്നോടൈസ്‌ ചെയ്യുന്നു.
    എന്നാല്‍ ഞാന്‍ ഉറങ്ങുന്നുമില്ല.
    ഉണര്‍വോടെ വായിക്കുന്നു.
    തുടരണം

    അഭിപ്രായം by RAMACHANDRAN — മേയ് 28, 2007 @ 4:05 am

  28. ഹിപ്‌നോട്ടിസത്തിന്റെ നന്മതിന്മകളെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും ഫലപ്രാപ്തിയെക്കുറിച്ചും പിന്നാലെ പറയാം….കാരണം നമ്മുടെ പയ്യന്‍ ഉറങ്ങുകയാണ്…അവനെ ഉണര്‍ത്തണ്ടേ???

    അവനെ ഉണര്‍ത്തി. പിറ്റേന്നു വീണ്ടും വരാന്‍ പറഞ്ഞു. അന്നും റിലാക്‍സേഷന്‍ മാത്രം കൊടുത്തു. അവന്‍ നിദ്രയിലായിരിക്കേ പെട്ടെന്ന്
    കറന്റ് പോയി. ഞാന്‍ വല്ലാതെ പരിഭ്രമിച്ചു. അവന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ വെളിച്ചമുണ്ടായിരുന്നു. ഈ ഇരുട്ടത്ത്, ഇപ്പോഴെങ്ങാനും അവന്‍ ഉണര്‍ന്നാല്‍…???

    അഭിപ്രായം by Ziya — ജൂലൈ 5, 2007 @ 3:05 pm

  29. മാഷെ, കുറെ നാളായി പയ്യന്‍ ഉറങ്ങുവാ……… ഒന്ന് പെട്ടെന്ന് ഉണര്‍ത്ത്……. ഇതിന്റെ ബാക്കി വായിക്കുവാന്‍ ആയിട്ട് എത്ര നാളായി കാത്തിരിക്കുവാ എന്നറിയാമോ?

    അഭിപ്രായം by pR@tz — ജൂലൈ 26, 2007 @ 7:52 pm

  30. മാഷേ, ഇതിന്റെ ബാക്കി എപ്പോഴാ? വേഗം ആവട്ടെ.

    അഭിപ്രായം by kuthiravattan — ജൂലൈ 28, 2007 @ 5:31 pm

  31. വേര്‍ഡ്പ്രസ്സ് ഗ്രൂപ്പ്

    വേര്‍ഡ്പ്രസ്സില്‍ മലയാളത്തില്‍ ബ്ലോഗുന്നവര്‍ പൊതുവേ കുറവാണെന്നു എല്ലാ
    ബൂലോഗര്‍ക്കും അറിയാവുന്നകാര്യമാണല്ലൊ. ബ്ലോഗറില്‍ ആണു കൂടുതല്‍
    മലയാളികളും അവരുടെ ബ്ലോഗു തുടങ്ങുന്നത്. അതെന്തുമാകട്ടെ ബ്ലോഗര്‍
    ഉപയോഗിച്ചിട്ടു വേര്‍ഡ്പ്രസ്സില്‍ വരുന്നവര്‍ക്കറിയാം
    വേര്‍ഡ്പ്രസ്സിന്റെയും ബ്ലോഗറിന്റെയും പ്രത്യേകതകള്‍. അങ്ങനെ വന്ന ഒരു
    വ്യക്തിയാണു ഞാന്‍.

    ഇവിടെ ഞാന്‍ പറഞ്ഞു വന്നതെന്താണെന്നുവെച്ചാല്‍, മലയാള ബ്ലോഗേഴ്സിനു പല പല
    കൂട്ടായ്മകളുണ്ട്. യു ഏ യി ബ്ലോഗേഴ്സ്, കൊച്ചി ബ്ലോഗേഴ്സ്, ബാംഗ്ലൂര്‍
    ബ്ലോഗേഴ്സ് എന്നിങ്ങനെയൊക്കെ. അതുപോലെ തന്നെ വേര്‍ഡ്പ്രസ്സ് മലയാളം
    ബ്ലോഗേഴ്സ് എന്ന് നമുക്കുമൊരു കൂട്ടായ്മയുണ്ടാക്കിയാലോ?
    ഇവിടെ നമുക്കിതാ ഗൂഗിള്‍ ഗ്രൂപിന്റെ സഹായം അതിനായി തേടാം.

    http://groups.google.com/group/wpbloggers
    ഗ്രൂപ്പില്‍ പലപല ഡിസ്ക്കഷനുകളും അതിന്റെ കമന്റുകളും ഒക്കെയായി നമുക്കും
    ഒരു കൂട്ടായ്മ.

    അഭിപ്രായം by Sujith — ഓഗസ്റ്റ് 22, 2007 @ 11:01 am

  32. സിയാ.. ഈ പാടവം വൃഥാവിലാക്കരുത്‌. ഇതറിയുന്നവര്‍ വളരെ വിരളമാണ്‌. എന്നിട്ട്‌ പറയൂ ആ കുഞ്ഞിനെന്തായി?

    അഭിപ്രായം by ഏറനാടന്‍ — ഓഗസ്റ്റ് 26, 2007 @ 1:02 pm


RSS feed for comments on this post. TrackBack URI

ഒരു അഭിപ്രായം ഇടൂ

Blog at WordPress.com.